11:40am 03 August 2026
NEWS
ഗുരുവസന്തോത്സവം 2026
02/08/2026  06:26 PM IST
NILA
ഗുരുവസന്തോത്സവം 2026

ചെങ്ങന്നൂർ:  172 -മത് ശ്രീനാരായണഗുരുജയന്തിയുടെ ഭാഗമായി അത്തം മുതൽ ചതയം വരെ 13 ദിന രാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ൻ്റെ  ഭാഗമായി തിരുവാതിര മത്സരം 16 ന് അത്തം ദിനത്തിൽ 553- നമ്പർ പാവുക്കര എസ്എൻഡിപി ശാഖവക ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 9. 30 ന് മത്സരങ്ങളുടെ ഉദ്ഘാടനം മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുമാർ നിർവഹിക്കും. ഒന്നാം സമ്മാനമായി 15,000 രൂപയും ഈഴക്കടവ് ചന്ദ്രിക ബാലൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സമ്മാനമായി 10000 രൂപയും മന്മഥൻ ചൈതന്യാല്യം മെമ്മോറിയൽ ട്രോഫിയും, മൂന്നാം സമ്മാനമായി 7500 രൂപയും വാഴേമഠം ജ്വല്ലറി കോട്ടയം  ട്രോഫിയും നൽകുന്നതായിരിക്കും.30 ൽ പരം ടീമുകൾ തിരുവാതിര മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബിനുരാജ് വി, കൺവീനർ പിബി സൂരജ് എന്നിവർ അറിയിച്ചു. അന്നേദിവസം രാവിലെ 9.00 മണിക്ക് ഗുരുവസന്തോത്സവം 2026 ൻ്റെ ഔപചാരികമായ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.  മാന്നാർ അബ്ദുൾ ലത്തീഫ്, ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന സലാം, മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം ലേഖനാകുമാരി,അഡ്. കമ്മിറ്റി അംഗങ്ങളായ ഹരിപാലമൂട്ടിൽ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പി ബി സൂരജ്, അനിൽകുമാർ ടി കെ, അനീഷ് പി ചേങ്കര,  മാന്നാർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് പ്രദീപ് ശാന്തി സദൻ, മാന്നാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  ബിന്ദു രവി, ചെറുകിട വ്യവസായ സഹകരണ സംഘം പ്രസിഡന്റ് മാന്നാർ മന്മഥൻ, മാന്നാർ മേഖല ചെയർമാൻ വേണു കേശവ്,  കൺവീനർ സുധാകരൻ സർഗ്ഗം, 553-ാം നമ്പർ പാവുക്കര ശാഖ പ്രസിഡൻ്റ് അശോക് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തും.  യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം സ്വാഗതവും ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൃതജ്ഞതയും പറയും. ഗുരു വസന്തോത്സവം 2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച ഗുരുദേവജയന്തി ദിനത്തിൽ സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.